ഇന്ത്യയില്‍ ഡി റാഡിക്കലൈസേഷന്‍ ക്യാംപുകളില്ലെന്ന് മന്ത്രി

Update: 2020-02-12 17:51 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തീവ്രവാദ ചിന്താഗതി തടയുന്നതിനുവേണ്ടി ഡി റാഡിക്കലൈസേഷന്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ലോക്‌സഭയെ രേഖാമൂലം അറിയിച്ചു. എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ന്യൂഡല്‍ഹിയിലെ റെയ്‌സിനാ ഡയലോഗില്‍ പങ്കെടുക്കവേ സായുധ സേനാ തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യയില്‍ ഡി റാഡിക്കലൈസേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 10നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളെ തീവ്രവാദ ചിന്തകള്‍ തടയുന്നതിനുവേണ്ടി ഇത്തരം ക്യാംപുകളില്‍ താമസിപ്പിക്കണമെന്നും പറഞ്ഞിരുന്നു. സായുധ സേനാതലവന്റെ പ്രസ്താവന വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ഇത് കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുകയും ചെയ്തിരുന്നു. സാഹചര്യത്തിലാണ് എംപിമാര്‍ പാര്‍ലമെന്റില്‍ ഇക്കാര്യമുന്നയിച്ചത്.



Tags:    

Similar News