കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ പരാമര്‍ശം: യുഎസ് നയതന്ത്രജ്ഞയെ കേന്ദ്രം വിളിച്ചുവരുത്തി

Update: 2024-03-27 08:35 GMT

ന്യൂഡല്‍ഹി: മദ്യനയ അഴിമതി ആരോപണക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരേ പരാമര്‍ശം നടത്തിയതിനു പിന്നാലെ യുഎസ് നയതന്ത്രജ്ഞയെ വിളിച്ചുവരുത്തി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി സൗത്ത് ബ്ലോക്കിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസിലേക്കാണ് യുനൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ലോറിയ ബെര്‍ബേനയെ വിളിച്ചുവരുത്തിയത്. 40 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതായാണ് റിപോര്‍ട്ട്. എന്നാല്‍, കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ റിപോര്‍ട്ടുകള്‍ നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് നടപടി. ആരോപണങ്ങള്‍ നേരിടുന്ന മറ്റേതൊരു ഇന്ത്യന്‍ പൗരനെയും പോലെ കെജ്‌രിവാളിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അര്‍ഹതയുണ്ടെന്ന് ജര്‍മന്‍ വിദേശകാര്യ ഓഫിസ് പ്രസ്താവിച്ചതിനു പിന്നാലെയാണ്

    യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഭിപ്രായം പറഞ്ഞത് സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കുകയും ആഭ്യന്തര കാര്യങ്ങളിലെ നഗ്‌നമായ ഇടപെടലെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഞങ്ങളുടെ ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടുന്നതും നമ്മുടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കുന്നതുമായി ഞങ്ങള്‍ കണക്കാക്കുന്നുവെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ആഴ്ചയാണ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News