കശ്മീര്‍, അസം: പൊതുസമൂഹത്തിന്റെ മൗനം അപകടകരമെന്ന് പ്രഫ. ശേഷയ്യ

'നിശബ്ദ സമൂഹത്തെ സൃഷ്ടിക്കാനാണ് ഫാഷിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. കശ്മീരികളോടും അസമിലെ ജനതയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്. ഫാഷിസ്റ്റുകള്‍ക്കെതിരേ ജനാധിപത്യവാദികളുടെ ശക്തമായ പോരാട്ടം ഉയര്‍ന്ന് വരേണ്ടതുണ്ട്. പ്രതിഷേധക്കാര്‍ കൂട്ടംകൂട്ടമായി തെരുവില്‍ ഇറങ്ങണം'. ശേഷയ്യ പറഞ്ഞു.

Update: 2019-09-25 16:50 GMT

കോഴിക്കോട്: ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും ഭരണകൂടം കവര്‍ന്നെടുക്കുമ്പോള്‍ പൊതുസമൂഹം പാലിക്കുന്ന കടുത്ത മൗനം അങ്ങേയറ്റം അപകടകരമാണെന്ന് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ (ആന്ധ്ര-തെലുങ്കാന) പ്രഫ. എസ് ശേഷയ്യ.

കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ എന്‍സിഎച്ച്ആര്‍ഒ സംഘടിപ്പിച്ച 'ഭരണഘടന, ജനാധിപത്യം, ഭരണകൂടം' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'നിശബ്ദ സമൂഹത്തെ സൃഷ്ടിക്കാനാണ് ഫാഷിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. കശ്മീരികളോടും അസമിലെ ജനതയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്. ഫാഷിസ്റ്റുകള്‍ക്കെതിരേ ജനാധിപത്യവാദികളുടെ ശക്തമായ പോരാട്ടം ഉയര്‍ന്ന് വരേണ്ടതുണ്ട്. പ്രതിഷേധക്കാര്‍ കൂട്ടംകൂട്ടമായി തെരുവില്‍ ഇറങ്ങണം'. ശേഷയ്യ പറഞ്ഞു.

എന്‍സിഎച്ച്ആര്‍ഒ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കശ്മീര്‍ കാംപയിന്‍ കാര്‍ഡിന്റെ പ്രകാശനം മുരളി കണ്ണമ്പിള്ളി, സി പി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

അസം കാര്‍ഡിന്റെ പ്രകാശനം എന്‍ പി ചെക്കുട്ടി, വിളയോടി ശിവന്‍കുട്ടി എന്നിവരും സജ്ഞീവ് ഭട്ട് കാംപയിന്‍ കാര്‍ഡ് പ്രകാശനം ഗോപാല്‍ മേനോന്‍, ടി കെ അബ്ദു സമദ് എന്നിവരും നിര്‍വഹിച്ചു. എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, അഡ്വ. കുമാരന്‍ കുട്ടി, അഡ്വ. കെ പി മുഹമ്മദ് ശരീഫ് സംസാരിച്ചു.

Tags:    

Similar News