ജെഎന്‍യു: സമരത്തിനെതിരേയുള്ള പോലിസ് നടപടിക്കെതിരേ ജെഎന്‍യു അധ്യാപക സംഘടന

അന്ധവിദ്യാര്‍ഥികള്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പോലിസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂനിയനെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പോലിസിന്റെ അപ്രതീക്ഷത നീക്കം.

Update: 2019-11-19 04:37 GMT

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ഥി സമരത്തിനെതിരേയുള്ള പോലിസ് നടപടിക്കെതിരേ ജെഎന്‍യു അധ്യാപക സംഘടന. ഇന്ന് ക്യാംപസില്‍ അധ്യാപക സംഘടന പ്രതിഷേധം നടത്തും. വിസിയുടെ നിലപാടില്‍ മാറ്റം വരുത്തണമെന്നാണ് വിദ്യാര്‍ഥി യൂനിയന്റെ ആവശ്യം. ഇന്ന് വിദ്യാര്‍ഥി യൂനിയന്‍ വാര്‍ത്താ സമ്മേളനം നടത്തുകയും തുടര്‍ന്ന് തുടര്‍സമരം പ്രഖ്യാപിക്കുകയും ചെയ്യും.

വിദ്യാഭ്യാസരംഗത്തെ സ്വകാര്യവല്‍ക്കരണത്തിനെതിരേ പാര്‍ലിമെന്റിലേക്ക് വിദ്യാര്‍ഥികള്‍ ലോങ്ങ് മാര്‍ച്ച് പ്രഖ്യാപിച്ചെങ്കിലും പോലിസ് തടയുകയായിരുന്നു. തുടര്‍ന്ന് മണിക്കുറുകളോളം ഡല്‍ഹി തുക്ലക്ക് റോഡ് ഉപരോധിച്ച് സമരം ചെയ്ത വിദ്യാര്‍ഥികളെ ഇന്നലെ പോലിസ് തല്ലിച്ചതച്ചിരുന്നു. വഴിവിളക്കുകള്‍ അണച്ച ശേഷമായിരുന്നു പോലിസിന്റെ അതിക്രമം.

അന്ധവിദ്യാര്‍ഥികള്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പോലിസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂനിയനെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പോലിസിന്റെ അപ്രതീക്ഷത നീക്കം. വഴിവിളക്കുകള്‍ അണച്ച ശേഷം കൂട്ടത്തോടെ എത്തിയ പോലിസും സിആര്‍പിഎഫും വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്. ഇതോടെ മണിക്കൂറുകളോളം റോഡ് ഉപരോധിച്ച് സമരം നടത്തിയ വിദ്യാര്‍ഥികള്‍ പലഭാഗത്തേക്ക് ചിതറിയോടുകയായിരുന്നു. 

Tags:    

Similar News