വിദ്യാര്‍ഥികള്‍ക്കും പോലിസിനുമെതിരേ ജെഎന്‍യു കോടതിയലക്ഷ്യ ഹരജി നല്‍കി

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം നിരോധിച്ച 2017 ആഗസതിലെ കോടതി ഉത്തരവ് വിദ്യാര്‍ഥികള്‍ ലംഘിച്ചതായി ആരോപണം.

Update: 2019-11-20 02:30 GMT

ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം നിരോധിച്ച 2017 ആഗസ്തിലെ കോടതി ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളെ പാര്‍ലമെന്റ്  മാര്‍ച്ചിന് പിന്നാലെയാണ് പുതിയ നീക്കം.

ജെഎന്‍യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലര്‍ മോണിക്ക അറോറ മുഖേനയാണ് കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചത്. പ്രതിഷേധത്തിന്റെ ഫലമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനം നിലച്ചതായി ഹരജിയില്‍ പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ്, ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ്, വൈസ് പ്രസിഡന്റ് സാകേത് മൂണ്‍, മുന്‍ വിദ്യാര്‍ത്ഥി നേതാക്കളായ എന്‍ സായ് ബാലാജി, ഗീത കുമാരി തുടങ്ങിയവര്‍ക്കെതിരേയാണ് ഹരജി.

പ്രതിഷേധക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടുവെന്നും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് ചുറ്റുമുള്ള ഉപരോധം നീക്കം ചെയ്തില്ലെന്നും ആരോപിച്ച് സര്‍വകലാശാല പോലിസിന് കഴിഞ്ഞില്ല. പ്രതിഷേധം നിയന്ത്രിക്കുന്നതിന് പോലിസ് കമ്മീഷണര്‍ അമുല്യ പട്‌നായിക്കിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. 

Tags:    

Similar News