പശുവിൻറെ പേരിൽ കൊല; മുംബൈയിൽ പ്രതിഷേധ കൺവെൻഷൻ വിളിച്ചു ചേർത്ത് ഡിവൈഎഫ്ഐ

പശുവിൻറെ പേരിൽ ഭരണകൂട ഒത്താശയോടെ രാജ്യത്ത് കൂടിവരുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു മുംബൈയിൽ ദേശീയ കൺവൻഷൻ നടക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജൂലായ് 21ന് പ്രതിഷേധ കൺവെൻഷൻ നടക്കുന്നത്.

Update: 2019-07-19 17:27 GMT

ന്യുഡൽഹി: പശുവിൻറെ പേരിൽ ഭരണകൂട ഒത്താശയോടെ രാജ്യത്ത് കൂടിവരുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു മുംബൈയിൽ ദേശീയ കൺവൻഷൻ നടക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജൂലായ് 21ന് പ്രതിഷേധ കൺവെൻഷൻ നടക്കുന്നത്. ദാദർ വെസ്റ്റിലെ സാവന്ത് വാടി സൻസ്‌താൻ മാറാത്ത ഹാളിൽ നടക്കുന്ന പരിപാടിയിൽ അക്രമത്തിനിരയായവരുടെ കുടുംബാങ്ങങ്ങളും പങ്കെടുക്കും.

കഴിഞ്ഞ വർഷം ഡിസംബറിൽ യുപിയിൽ കൊലചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിംഗിന്റെ ഭാര്യ രജനി സിംഗും മക്കളും, കഴിഞ്ഞ വർഷം ജൂണിൽ ട്രെയിനിൽ വച്ച് കൊലപ്പെടുത്തിയ ജുനൈദ് ഖാന്റെ സഹോദരങ്ങൾ, മോദി അധികാരത്തിൽ വന്ന ഉടനെ 2014ൽ പൂനയിൽ കൊലചെയ്യപ്പെട്ട മുഹ്സിൻ ഷെയ്ക്കിന്റെ കുടുംബാംഗം ഷഹനവാസ് ഷെയ്ക്ക്, സഞ്ജീവ്‌ ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

മത ന്യൂനപക്ഷങ്ങൾക്കും, ദലിത് ആദിവാസികൾക്കും, കുടിയേറ്റക്കാർക്കുമെതിരേ രാജ്യത്ത് വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും ഒരുമിക്കണമെന്ന് പരിപാടിയുടെ സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു. അക്രമത്തിന്റെയും അസത്യത്തിന്റെയും റിപ്പ്പബ്ലിക്കായി നമ്മുടെ രാജ്യം എക്കാലത്തേക്കും മാറാതിരിക്കാൻ ഉൽപതിഷ്ണുക്കളായ പൗരന്മാരെല്ലാം ഒരുമിച്ചു പോരാടണമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.

Tags:    

Similar News