വിദേശത്തേക്ക് മയക്കു മരുന്നു കടത്താന്‍ ശ്രമിച്ച കേസ്: ഒളിവിലായിരുന്ന ചെന്നൈ സ്വദേശി അലി പിടിയില്‍

2018 സെപ്തംബറിലാണ് കൊച്ചിയിലെ കൊറിയര്‍ സ്ഥാപനം വഴി മലേസ്യയിലേക്ക് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ചത്.എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ എസ് രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ ബി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെടുത്തത്.എട്ട് കാര്‍ട്ടണ്‍ ബോക്‌സുകളിലായി സാരികള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് മയക്കു മരുന്നു കടത്താന്‍ ശ്രമിച്ചത്.തുടര്‍ന്ന് കണ്ണൂര്‍ കടമ്പൂര്‍ കണ്ടത്തില്‍ മീരനിവാസില്‍ പ്രശാന്ത് കുമാറിനെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി എ അശോക് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അലി ഒളിവിലായിരുന്നതിനാല്‍ ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല

Update: 2019-10-08 10:56 GMT

കൊച്ചി: കോടിക്കണക്കിന് രൂപ വിലവരുന്ന 26.082 കിലോ എംഡിഎംഎ മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി ചെന്നൈ സ്വദേശി അലി എന്നു വിൡക്കുന്ന അബ്ദുള്‍ റഹ്മാന്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.2018 സെപ്തംബറിലാണ് കൊച്ചിയിലെ കൊറിയര്‍ സ്ഥാപനം വഴി മലേസ്യയിലേക്ക് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ചത്.എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ എസ് രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ ബി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെടുത്തത്.എട്ട് കാര്‍ട്ടണ്‍ ബോക്‌സുകളിലായി സാരികള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് മയക്കു മരുന്നു കടത്താന്‍ ശ്രമിച്ചത്.

തുടര്‍ന്ന് കണ്ണൂര്‍ കടമ്പൂര്‍ കണ്ടത്തില്‍ മീരനിവാസില്‍ പ്രശാന്ത് കുമാറിനെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി എ അശോക് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അലി ഒളിവിലായിരുന്നതിനാല്‍ ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.കഴിഞ്ഞ ദിവസം മലേസ്യയില്‍ നിന്നും വന്ന അലിയെ ട്രിച്ചി എയര്‍പോര്‍ടില്‍ വെച്ച് ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പരിശോധനയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 400 ഗ്രാം സ്വര്‍ണവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.തുടര്‍ന്ന് ട്രിച്ചി എയര്‍പോര്‍ട് പോലിസിന് കൈമാറിയ അലിയെ എറണാകുളം എക്‌സൈസ് അസിസ്റ്റന്റ് സജിത് കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.തുടര്‍ന്ന് നടത്തിയ ചോദ്യ ചെയ്യലില്‍ മയക്കുമരുന്നു ശൃംഖലയെക്കുറിച്ച് എക്‌സൈസിന ഇയാളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്.  

Tags:    

Similar News