ബഹ്‌റൈന്‍ വ്യോമപാത അടച്ചു

Update: 2025-06-23 17:46 GMT

മനാമ: ഖത്തറിലെ യുഎസ് സൈനികതാവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ബഹ്‌റൈന്‍ വ്യോമപാത അടച്ചു. താല്‍ക്കാലിക നടപടിയാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍വ്യൂഹത്തിന്റെ ആസ്ഥാനമാണ് ബഹ്‌റൈന്‍. അല്‍പ്പസമയം ബഹ്‌റൈനിലെ ചില പ്രദേശങ്ങളില്‍ അപായമണി മുഴങ്ങിയിരുന്നതായും റിപോര്‍ട്ടുണ്ട്.

ഗള്‍ഫ്, ചെങ്കടല്‍, അറബിക്കടല്‍, ഇന്ത്യന്‍ സമുദ്രത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ സൈനികനടപടികള്‍ ഈ കേന്ദ്രത്തിലാണ് യുഎസ് ആസൂത്രണം ചെയ്യുക.