ഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്‍

Update: 2025-06-23 17:22 GMT

തെഹ്‌റാന്‍: ഖത്തറിലെ അല്‍ ഉദൈദിലെ യുഎസ് സൈനികതാവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇറാന്‍. ദോഹയിലും സ്‌ഫോടനങ്ങള്‍ നടന്നതായി റിപോര്‍ട്ടുകളുണ്ട്. വിക്ടറി മെസേജ് എന്നാണ് ഈ സൈനികനടപടിക്ക് ഇറാന്‍ പേര് നല്‍കിയിരിക്കുന്നത്. ഇറാഖിലെ ഐന്‍ അല്‍ അസദ് സൈനികതാവളത്തിന് നേരെയും ആക്രമണം നടത്തിയിട്ടുണ്ട്. ആറ് മിസൈലുകളാണ് ഈ താവളത്തിലേക്ക് മാത്രം അയച്ചത്.

ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിച്ചതിന് മറുപടിയായാണ് ഖത്തറിലും ഇറാഖിലും സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചതെന്ന് ഇറാന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. അല്‍ ഉദൈദ് സൈനികതാവളം പടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും പ്രധാന സൈനിക താവളമാണ്. ഇറാന്റെ പരമാധികാരത്തെ യുഎസോ സഖ്യകക്ഷികളോ ആക്രമിച്ചാല്‍ വെറുതെയിരിക്കില്ല. പ്രദേശത്തെ സൈനികതാവളങ്ങളൊന്നും യുഎസിന്റെ ശക്തിയല്ല, മറിച്ച് ദൗര്‍ബല്യമാണെന്നും പ്രസ്താവന പറയുന്നു.