കൊറോണ:ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണമില്ല; 15 പേരെയും വീടുകളിലേക്ക് അയച്ചു

15 വിദ്യാര്‍ഥികളെയാണ് ഇന്നലെ രാത്രി 11 മണിയോടെ ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നും വിമാനത്തില്‍ നെടുമ്പാശേരി വിമാനത്തവാളത്തില്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം ഇവരെ അഞ്ചു ആംബുലന്‍സുകളിലായി കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്ക് രോഗബാധയുടെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് ഇവരുടെ ശ്രവത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്ത ശേഷം അവരവരുടെ വീടുകളിലേക്ക് അയക്കുകയായിരുന്നു.വീടുകളില്‍ ഇവര്‍ നിരീക്ഷണത്തില്‍ തുടരും

Update: 2020-02-08 06:23 GMT

കൊച്ചി: കൊറോണ വൈറസ് പടര്‍ന്നു പിടിച്ച ചൈനയില്‍ നിന്നും ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്താത്തതിനെ തുടര്‍ന്ന് വീടുകളിലേക്ക് അയച്ചു. 15 വിദ്യാര്‍ഥികളെയാണ് ഇന്നലെ രാത്രി 11 മണിയോടെ ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നും വിമാനത്തില്‍ നെടുമ്പാശേരി വിമാനത്തവാളത്തില്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം ഇവരെ അഞ്ചു ആംബുലന്‍സുകളിലായി കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇവിടെ നടത്തിയ  പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്ക് രോഗബാധയുടെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ല.

തുടര്‍ന്ന് ഇവരുടെ ശ്രവത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്ത ശേഷം അവരവരുടെ വീടുകളിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ വീടുകളില്‍ ഇവര്‍ അടുത്ത 28 ദിവസം നീരീക്ഷണത്തില്‍ തുടരും. ഈ കാലയളവില്‍ ഏതെങ്കിലും വിധത്തില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം.വുഹാന്‍ പ്രവിശ്യയിലെ ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ഥികളാണ് എല്ലാവരുമെന്നാണ് വിവരം. നാട്ടിലേക്ക് മടങ്ങാനായി കഴിഞ്ഞ ദിവസം ഇവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെങ്കിലും ഇവര്‍ക്ക് വിമാനത്തില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ ഇവരെ പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് ബാങ്കോക്ക് വഴിയാണ് നെടുമ്പാശേരിയിലെത്തിച്ചത്.

Tags:    

Similar News