റംസാന്‍വിപണിയില്‍ കാര്‍ബൈഡ് പഴങ്ങള്‍; പെരിന്തല്‍മണ്ണയില്‍ രണ്ട് ലോഡ് മാങ്ങ പിടികൂടി

പെരിന്തല്‍മണ്ണയില്‍ വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനക്ക് ഒരുക്കിയ രണ്ട് ലോഡ് കീടനാശിനി ഉപയോഗിച്ച മാങ്ങകള്‍ പിടികൂടി. പെരിന്തല്‍മണ്ണ പാതാക്കരയില്‍ സ്വകാര്യ വ്യക്തിയുടെ വലിയ ഗോഡൗണിലാണ് കാര്‍ബൈഡ് കലര്‍ത്തി പഴുപ്പിക്കുന്ന മാങ്ങകള്‍ കണ്ടെത്തിയത്.

Update: 2019-05-08 09:26 GMT



പെരിന്തല്‍മണ്ണ: റംസാന്‍ വിപണിയില്‍ കാര്‍ബൈഡ് കലര്‍ത്തിയ പഴങ്ങള്‍ വ്യാപകമായി എത്തുന്നു. പെരിന്തല്‍മണ്ണയില്‍ വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനക്ക് ഒരുക്കിയ രണ്ട് ലോഡ് കീടനാശിനി ഉപയോഗിച്ച മാങ്ങകള്‍ പിടികൂടി. പെരിന്തല്‍മണ്ണ പാതാക്കരയില്‍ സ്വകാര്യ വ്യക്തിയുടെ വലിയ ഗോഡൗണിലാണ് കാര്‍ബൈഡ് കലര്‍ത്തി പഴുപ്പിക്കുന്ന മാങ്ങകള്‍ കണ്ടെത്തിയത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായ പഴുത്ത മാങ്ങ വില്‍പ്പനയെ കുറിച്ച് നടത്തിയ അന്വേഷണമാണ് അനധികൃതമായി കീടനാശിനികള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പഴ വിപണികളെ കുറിച്ച് അറിവായതെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. പെരിന്തല്‍മണ്ണ നഗരസഭാ ആരോഗ്യ വിഭാഗം മേധാവി റഫീഖ്, രാജീവന്‍ എന്നിവരുടെ നേതൃത്യത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളില്‍ ആരോഗ്യ വിഭാഗം പരിശോധന സജീവമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Tags:    

Similar News