ഹൈദരലി തങ്ങളുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മുനവ്വറലി

ഹൈദരലി തങ്ങളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ ഇപ്പോള്‍ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

Update: 2022-03-05 16:47 GMT
മലപ്പുറം: രോഗബാധിതനായി അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍. ഹൈദരലി തങ്ങളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ ഇപ്പോള്‍ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.


സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ള തുടര്‍ചികിത്സാാര്‍ത്ഥം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ ഇപ്പോള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മുനവ്വറലി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെ ചികില്‍സയില്‍ കഴിയുകയാണ് അദ്ദേഹം. അടുത്ത ബന്ധുക്കള്‍ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.

നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ വേളയില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി ഹൈദരലി തങ്ങള്‍ ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലാണ് എന്ന് മുസ്ലിം ലീഗ് വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞാഴ്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമകരണത്തിലുള്ള തിരൂരിലെ പുതിയ സഹകരണ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ രാഷ്ട്രീ-യമത സംഘടനാ നേതാക്കളെല്ലാം പങ്കെടുത്തിരുന്നെങ്കിലും ഹൈദരലി തങ്ങളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.ആരോഗ്യനില തൃപ്തികരമല്ലാത്തതിനാലാണ് അദ്ദേഹം ഉദ്ഘാടനത്തിന് എത്താതിരുന്നത്. സാദിഖലി തങ്ങളുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

സമസ്തയുടെ അധ്യക്ഷപദവിക്കൊപ്പം ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് അക്കാദമിയുടെ പ്രസിഡന്റ് പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്.

Tags:    

Similar News