പ്രാര്‍ഥിച്ചിട്ടും കുടുംബത്തിന്റെ അസുഖം മാറിയില്ല; ദൈവത്തോട് 'ഇടഞ്ഞ്' വിഗ്രഹങ്ങള്‍ തകര്‍ത്ത യുവാവ് അറസ്റ്റില്‍

മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ല സ്വദേശിയായ ഭൂറ എന്ന വിനോദ് കുമാറാണ് അറസ്റ്റിലായത്.

Update: 2022-05-26 02:36 GMT

നോയിഡ: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുടുംബത്തിന്റെ അനാരോഗ്യത്തില്‍ ദൈവത്തോട് 'ഇടഞ്ഞ്' ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിന് 27 കാരനായ ദിവസ വേതനക്കാരനെ ഗ്രേറ്റര്‍ നോയിഡയില്‍ അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ല സ്വദേശിയായ ഭൂറ എന്ന വിനോദ് കുമാറാണ് അറസ്റ്റിലായത്.സംഭവം പുറത്തറിഞ്ഞ് ഒരു ദിവസത്തിന് ശേഷം നാട്ടുകാരുടെ പരാതിയില്‍ ബീറ്റ 2 പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന മൂന്ന് വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തില്‍ പൂജാരി ഇല്ലെന്നും പരാതിയില്‍ നടപടിയെടുക്കുമെന്നും മുന്‍കരുതല്‍ നടപടിക്കായി സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സംഭവം അന്വേഷിക്കുകയും പ്രതി വിനോദ് കുമാറിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു. വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തതായി പോലിസ് വക്താവ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി തന്റെ ഭാര്യയ്ക്കും അഞ്ച് വയസുള്ള കുട്ടിക്കും സുഖമില്ലെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പോലിസിനോട് പറഞ്ഞു. താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചെങ്കിലും അവരുടെ ആരോഗ്യം മെച്ചപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അവന്റെ അമ്മായിയും മരിച്ചു, ഇതവനെ കടുത്ത വിഷാദത്തിലാക്കി.

ഈ സംഭവങ്ങളെല്ലാം ശ്രീകുമാറിനെ വിഗ്രഹങ്ങള്‍ നശിപ്പിക്കുന്നതിലേക്ക് നയിച്ചു, ചുറ്റികയും ഉളിയും ഉപയോഗിച്ച് കുറ്റം ചെയ്തതായി പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇവ രണ്ടും കണ്ടെടുത്തു.

പ്രതിക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 295 (ആരാധനാലയം അശുദ്ധമാക്കല്‍) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാളെ ജയിലിലേക്ക് അയച്ചതായും പോലിസ് അറിയിച്ചു.

Tags:    

Similar News