പോപുലര്‍ഫ്രണ്ട് അസം സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹക്ക് ഗുവാഹത്തിയില്‍ അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ അസം ധനമന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നതിന് പിറകേയാണ് അറസ്റ്റ് നടന്നത്.

Update: 2019-12-18 17:30 GMT

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങള്‍ വ്യാപിക്കുന്നതിനിടെ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ അസം സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹക്ക് അറസ്റ്റിലായി. പ്രക്ഷോഭം രൂക്ഷമായ ഗുവാഹത്തിയില്‍ നിന്നാണ് ഇന്ന് പോപുലര്‍ ഫ്രണ്ട് നേതാവിനെ അറസ്റ്റ് ചെയ്തതെന്ന് സിറ്റി പോലിസ് അറിയിച്ചു.

പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ അസം ധനമന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നതിന് പിറകേയാണ് അറസ്റ്റ് നടന്നത്. 'കേന്ദ്ര സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന അസമില്‍ നിന്നുള്ള ഒരു പ്രമുഖ ബുദ്ധിജീവി പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ സംഘടിപ്പിച്ച് നിയമസഭ ചുട്ടെരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട് എന്നായിരുന്നു അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്താവന. പോപുലര്‍ ഫ്രണ്ട് നിരോധിത സംഘടനയാണെന്ന് മന്ത്രി ആരോപിച്ചതായും ഗുവാഹത്തി ആസ്ഥാനമായ ജി പ്ലസ് വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി 273 പേരെ വിവിധ ഐപിസി വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശര്‍മ്മ പറഞ്ഞു.




Tags:    

Similar News