'കശ്മീരികള്‍ സ്വയം ബലി നല്‍കണമെന്നാണോ നിങ്ങള്‍ കരുതുന്നത്' വിമര്‍ശനവുമായി അസദുദ്ദീന്‍ ഉവൈസി

ബലി പെരുന്നാള്‍ ദിനത്തിന് മുന്നോടിയായി കശ്മീരില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയെയും ഉവൈസി വിമര്‍ശിച്ചു. പെരുന്നാള്‍ ദിനത്തില്‍ ആടിന് പകരം കശ്മീരികള്‍ സ്വയം ബലി നല്‍കണമെന്നാണോ നിങ്ങള്‍ കരുതുന്നത്. നിങ്ങള്‍ ആവശ്യപ്പെടുന്നത് അതാണെങ്കില്‍ അവര്‍ ഉറപ്പായും അത് ചെയ്തിരിക്കും.

Update: 2019-08-06 15:03 GMT

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ചരിത്രപരമായ മൂന്നാമത്തെ വിഡ്ഢിത്തമാണ് പ്രത്യേക പദവി റദ്ദാക്കിയതെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. 1953ല്‍ ഷെയ്ക് അബ്ദുള്ളയെ അറസ്റ്റ് ചെയ്തതാണ് ആദ്യത്തെ മണ്ടത്തരം. 1987ല്‍ നിയമസഭ തിരഞ്ഞെടുപ്പിനെ കൃത്രിമമെന്ന് ആരോപിച്ചതാണ് രണ്ടാമത്തെ മണ്ടത്തരമെന്നും ഉവൈസി പറഞ്ഞു.

ജമ്മു കശ്മീരിലെ ജനത്തിന് ഭരണഘടന വാഗ്ദാനം ചെയ്ത അവകാശങ്ങളാണ് ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഭരണഘടന ചുമതലകള്‍ക്കനുസരിച്ചല്ല ബിജെപി പ്രവര്‍ത്തിക്കുന്നത്.

ബലി പെരുന്നാള്‍ ദിനത്തിന് മുന്നോടിയായി കശ്മീരില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയെയും ഉവൈസി വിമര്‍ശിച്ചു. പെരുന്നാള്‍ ദിനത്തില്‍ എന്താണ് സംഭവിക്കുക. ആടിന് പകരം കശ്മീരികള്‍ സ്വയം ബലി നല്‍കണമെന്നാണോ നിങ്ങള്‍ കരുതുന്നത്. നിങ്ങള്‍ ആവശ്യപ്പെടുന്നത് അതാണെങ്കില്‍ അവര്‍ ഉറപ്പായും അത് ചെയ്തിരിക്കും. അവര്‍ ഇപ്പോള്‍ അതാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. നിങ്ങളുടെ എംപിമാര്‍ ഇത് ദീപാവലിയാണെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് കശ്മീരികള്‍ക്ക് ആഘോഷിക്കാന്‍ കഴിയാത്തതെന്നും ഉവൈസി ചോദിച്ചു.

Tags:    

Similar News