ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം, പൗരത്വം;130 കോടിപേരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി: മോദി

യുപിയില്‍ പ്രതിഷേധത്തിന്റെ പേരില്‍ പൊതു സ്വത്ത് നശിപ്പിക്കുകയും അക്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ആളുകള്‍ ചെയ്തത് ശരിയാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു.

Update: 2019-12-25 14:21 GMT

ലഖ്‌നോ: ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും അഭയാര്‍ഥികളായി എത്തിയവര്‍ക്ക് പൗരത്വവും നൽകുകയും ചെയ്തതിലൂടെ 130 കോടി ഇന്ത്യക്കാര്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഖ്‌നോവില്‍ അടല്‍ ബിഹാരി മെഡിക്കല്‍ സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമാധാനപരമായാണ് പരിഹരിച്ചത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിച്ചു. ഇത്തരം വെല്ലുവിളികൾക്ക് 130 കോടി ഇന്ത്യക്കാര്‍ ആത്മവിശ്വാസത്തോടെയാണ് പരിഹാരം കണ്ടെത്തിയതെന്ന് മോദി പറഞ്ഞു.

യുപിയില്‍ പ്രതിഷേധത്തിന്റെ പേരില്‍ പൊതു സ്വത്ത് നശിപ്പിക്കുകയും അക്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ആളുകള്‍ ചെയ്തത് ശരിയാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു. മികച്ച റോഡുകള്‍, ഗതാഗതം, അഴുക്കുചാല്‍ എന്നിവ നമ്മുടെ അവകാശങ്ങളാണ്, പക്ഷേ അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുമാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്, എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയും അധ്യാപകരോടുള്ള ബഹുമാനവും കടമകളാണ്. സുരക്ഷിതമായ അന്തരീക്ഷം നമ്മുടെ അവകാശമാണ്, എന്നാല്‍ പോലിസിന്റെ പ്രവര്‍ത്തനത്തെ മാനിക്കുന്നത് നമ്മുടെ കടമായണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News