ഗുജറാത്തില്‍ സവര്‍ണ കലാപത്തില്‍ കൊല്ലപ്പെട്ട ദലിത് യുവാവിന്റെ കുടുംബത്തെ വീണ്ടും ആക്രമിച്ച് സവര്‍ണര്‍

2012 സെപ്റ്റംബർ 13 നായിരുന്നു ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലെ അങ്കോളാലി ഗ്രാമത്തിൽ 27 കാരനായ ലാൽജി സർവയ്യയെ അഞ്ഞൂറോളം സവർണർ ജീവനോടെ ചുട്ടുകൊന്നത്.

Update: 2019-06-29 15:09 GMT

ഗിർ സോംനാഥ്: ഗുജറാത്തിൽ സവർണ കലാപത്തിൽ കൊല്ലപ്പെട്ട ദലിത് യുവാവിൻറെ കുടുംബത്തെ വീട്ടും അക്രമിച്ച് സവർണർ. 2012 സെപ്റ്റംബർ 13 നായിരുന്നു ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലെ അങ്കോളാലി ഗ്രാമത്തിൽ 27 കാരനായ ലാൽജി സർവയ്യയെ അഞ്ഞൂറോളം സവർണർ ജീവനോടെ ചുട്ടുകൊന്നത്. ലാൽജി സർവയ്യയുടെ സാഹോദരനേയും കുടുംബത്തെയും വീണ്ടും സവർണർ ആക്രമിച്ചിരിക്കുന്നത്. 

ആറുവർഷത്തെ നിയമപോരാട്ടത്തിന് ശേഷമായിരുന്നു 2018 നവംബറിൽ ഉന കോടതി 11 പ്രതികളെ കുറ്റക്കാരാണെന്ന് പ്രഖ്യാപിക്കുകയും മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാൽ വിധി വന്നതിന് ഏഴുമാസം കഴിഞ്ഞ്, ജൂൺ 27 ന്, പരോളിൽ പുറത്തിറങ്ങിയ പ്രതികളിലൊരാളായ അർജൻ ബാബുഭായും അർഷി ഭിഖഭായ് വാജയും ലാൽജിയുടെ ഇളയ സഹോദരൻ പീയൂഷ് സർവയ്യയെ മർദ്ദിച്ചത്.

ഗുജറാത്തിലെ സൗരാഷ്ട്ര പ്രദേശത്ത് ദലിത് വിഭാഗങ്ങൾക്കെതിരേ ഈ മാസം സവർണർ നടത്തുന്ന നാലാമത്തെ അക്രമ സംഭവമാണിത്. ആക്രമണത്തെ തുടർന്ന് ഉന പോലീസ് കേസെടുത്തിട്ടുണ്ട്. താൻ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ അവർ പിന്തുടർന്ന് വീണ്ടും തല്ലാൻ തുടങ്ങി. ഇതിനകം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളതിനാൽ കൂടുതൽ ശിക്ഷയെ ഭയപ്പെടുന്നില്ലെന്ന് അവർ പറഞ്ഞതായും പിയൂഷ് സർവയ്യ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    

Similar News