ഗുജറാത്തിലെ ബോട്ട് ദുരന്തം: 10 ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

ജാക്കറ്റ് അടക്കം സുരക്ഷാസംവിധാനങ്ങള്‍ ഒന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Update: 2024-01-19 10:44 GMT

ഗുജറാത്ത്: വഡോദരയില്‍ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 14 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും ആണ് മരിച്ചത്. ബോട്ട് ഓടിച്ച ഡ്രൈവറെയും മാനേജറെയും പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. 14പേര്‍ക്ക് പരമാവധി യാത്ര ചെയ്യാന്‍ കഴിയുന്ന ബോട്ടില്‍ 30ലേറെ പേരെ കയറ്റി എന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. ഒന്നു മുതല്‍ 6 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ ആണ് വിനോദയാത്രയുടെ ഭാഗമായി തടാകത്തില്‍ എത്തിയത്. ജാക്കറ്റ് അടക്കം സുരക്ഷാസംവിധാനങ്ങള്‍ ഒന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് 10 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃത ബോട്ട് സര്‍വീസുകള്‍ക്കെതിരേ നേരത്തെ തന്നെ വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന് പരാതികള്‍ ലഭിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നടന്നത് ദുരന്തം അല്ലെന്നും നരഹത്യയാണെന്നും ഗുജറാത്ത് പിസിസി പ്രസിഡന്റ് ശക്തി സിങ് ഗോഹില്‍ പറഞ്ഞു.

Tags:    

Similar News