ബാലഭാസ്‌കറിന്റെ അപകട മരണം: കേസിന്റെ അന്വേഷണ പുരോഗതി റിപോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

ഹൈക്കോടതി ആവശ്യപ്രകാരമാണ് റിപോര്‍ട്ട് സമര്‍പ്പിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

Update: 2019-06-27 04:17 GMT

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഹൈക്കോടതി ആവശ്യപ്രകാരമാണ് റിപോര്‍ട്ട് സമര്‍പ്പിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് എല്ലാ സാധ്യതകളും അന്വേഷണത്തിന് വിധേയമാക്കുകയാണ് പോലിസ്. വിമാനത്താവളം വഴി നടക്കുന്ന സ്വര്‍ണ്ണക്കടത്തുമായി മരണത്തിന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജര്‍ പ്രകാശ് തമ്പി അടക്കമുള്ളവരാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍.

വിദേശത്ത് പ്രോഗാമുകളില്‍ പങ്കെടുക്കുക വഴി സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നാണ് പോലിസ് അന്വേഷിക്കുന്നത്.സ്വര്‍ണക്കടത്ത് കേസിലെ കൂട്ടു പ്രതികളായ സെറീന ഷാജി, സുനില്‍ കുമാര്‍, പോള്‍ ജോസ് തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പോലിസിനോട് അന്വേഷണ പുരോഗതി റിപോര്‍ട്ട് അവശ്യപ്പെട്ടത്.

Tags:    

Similar News