പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മേപ്പയില്‍ കല്ലുനിര പറമ്പത്ത് പ്രവീണ്‍ എന്ന കുഞ്ഞുവിനെ(25)യാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത്

Update: 2019-07-04 17:01 GMT

വടകര: വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മേപ്പയില്‍ കല്ലുനിര പറമ്പത്ത് പ്രവീണ്‍ എന്ന കുഞ്ഞുവിനെ(25)യാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് രാത്രി 10ഓടെ ഒന്തം റോഡിലെ വീട്ടില്‍ അതിക്രമിച്ച് കയറി കൈയില്‍ കരുതിയ പെട്രോള്‍ വീട്ടുവരാന്തയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ച് തീപ്പെട്ടി ഉരച്ചുകൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. അക്രമത്തില്‍ ഇവരുടെ വീടിനും കേടുപാട് സംഭവിച്ചിരുന്നു.



Tags: