അഭിപ്രായ സ്വാതന്ത്രത്തില്‍ ഇന്ത്യ പൂര്‍ണ ജനാധിപത്യ രാജ്യമായിട്ടില്ല: രാമചന്ദ്ര ഗുഹ

Update: 2019-01-13 15:38 GMT


കൊച്ചി: അഭിപ്രായ, ആശയവിനിമയ സ്വാതന്ത്ര്യം നിഷേധിക്കുന്ന സര്‍ക്കാരുകള്‍ അക്രമാസക്തമാണെന്നും അത്തരത്തില്‍ ഇന്ത്യ 50 ശതമാനം മാത്രമേ ജനാധിപത്യരാജ്യമെന്നു പറയാനാകൂ എന്നും പ്രമുഖ ചിന്തകനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ. കൊച്ചി ബിനാലെയോട് അനുബന്ധിച്ചു നടന്ന ലെറ്റ്‌സ് ടോക്ക് പരിപാടിയില്‍ സമകാലീന ഭാരതത്തിലെ അഭിപ്രായ സ്വാതന്ത്യം നേരിടുന്ന ഭീഷണകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരെഞ്ഞടുപ്പുകള്‍ നടത്തിയും വ്യക്തികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യ സൗകര്യം ഉറപ്പുവരുത്തിയും ജനാധിപത്യമാകുമ്പോഴും വന്‍കിട രാഷ്ട്രീയ അഴിമതികളില്‍ ജനാധിപത്യം പുലര്‍ത്താനാവാതെ നീതിന്യായ വ്യവസ്ഥിതികളില്‍ വീഴ്ച വരുന്നതായും അദ്ദേഹം പറഞ്ഞു. കൊളോണിയല്‍ നിയമങ്ങളുടെ സാന്നിധ്യം, നീതിന്യായ വ്യവസ്ഥിതികളിലെ അപാകതകള്‍, പ്രാദേശിക രാഷ്ട്രീയ വര്‍ഗ്ഗീയ വാദം, പോലീസ് സേനയുടെ പെരുമാറ്റം, രാഷ്ട്രീയക്കാരുടെ തെറ്റായ വാദഗതികള്‍, മാധ്യമങ്ങളുടെ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായുള്ള ആശ്രയിക്കല്‍, മാധ്യമങ്ങളുടെ വാണിജ്യ പരസ്യങ്ങളെ ആശ്രയിക്കല്‍, എഴുത്തുകാര്‍ക്ക് നേരേയുള്ള അക്രമണം എന്നിവയാണ് അഭിപ്രായ സ്വാതന്ത്യം നേരിടുന്ന ഭീഷണികളെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി.

ഗൗരി ലങ്കേഷ്, എംഎം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരേ, നരേന്ദ്ര ദബോല്‍ക്കര്‍ തുടങ്ങിയ പ്രമുഖരുടെ വധത്തെ മുന്‍നിര്‍ത്തി എഴുത്തുകാരുടേയും പത്രപ്രവര്‍ത്തകരുടേയും സുരക്ഷയിലുള്ള ആശങ്കയും അറുപതുകാരനായ അദ്ദേഹം പ്രകടിപ്പിച്ചു. എല്ലാ വ്യക്തികള്‍ക്കും അഭിപ്രായങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതിനുള്ള അവകാശമുണ്ട്. എന്നാല്‍ ഭൗതീക അക്രമണങ്ങളെക്കുറിച്ച് ഗാന്ധിജി ഉദ്ദരിച്ചിട്ടില്ലെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി.

Tags:    

Similar News