വിവേകമുള്ള ഭരണകൂടം പൗരത്വ നിയമം പിന്‍വലിക്കും: രാമചന്ദ്ര ഗുഹ

സി‌എ‌എ അധാർമികവും ഭരണഘടനയുടെ മനോഭാവത്തിന് വിരുദ്ധവുമാണ്. വിവേകവും നീതിബോധവുമുള്ള ഒരു സർക്കാർ അത് പിൻ‌വലിക്കുമെന്നും രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.

Update: 2019-12-21 09:23 GMT

ബംഗളൂരു:  പൗരത്വ ഭേദഗതി നിയമം അധാര്‍മികവും ഭരണഘടനയുടെ മനോഭാവത്തിന് വിരുദ്ധവുമാണെന്ന് പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. വിവേകവും നീതിബോധവുമുള്ള സർക്കാർ പൗരത്വ നിയമം പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കാൻ എന്‍ആര്‍സി ഉടന്‍ പിന്‍വലിക്കണം, രാഷ്ട്രത്തെ സുഖപ്പെടുത്തുന്നതിനുമുള്ള ആദ്യ ഘട്ടമാണ് അതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ട് കാര്യങ്ങൾ തികച്ചും വ്യക്തമാക്കുന്നു. രാഷ്ട്രത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം പുനസ്ഥാപിക്കുന്നതിനും രാഷ്ട്രത്തെ സുഖപ്പെടുത്തുന്നതിനുമുള്ള ആദ്യ ഘട്ടമാണ് എൻ‌ആർ‌സി ഉടൻ പിൻ‌വലിക്കുന്നത്. സി‌എ‌എ അധാർമികവും ഭരണഘടനയുടെ മനോഭാവത്തിന് വിരുദ്ധവുമാണ്. വിവേകവും നീതിബോധവുമുള്ള ഒരു സർക്കാർ അത് പിൻ‌വലിക്കുമെന്നും രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന ബംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് രാമചന്ദ്ര ഗുഹയെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ടൗണ്‍ ഹാളിനു സമീപം മാധ്യമങ്ങളോടു സംസാരിക്കുമ്പോളാണ് പോലിസ് ഇദ്ദേഹത്തെ അറസറ്റ് ചെയ്തത്. തന്നെ തടങ്കലിൽ വച്ചതിനെതിരേ പ്രതികരിച്ച രാമചന്ദ്ര ഗുഹ, സമാധാനപരമായ പ്രതിഷേധം പോലും പോലിസ് അനുവദിക്കുന്നില്ല എന്നത് തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞിരുന്നു.

Tags: