വാളയാര്‍ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ ഇരകളായ പെണ്‍കുട്ടികളുടെ മാതാവ് ഹരജിയുമായി ഹൈക്കോടതിയില്‍

കേസിലെ പ്രതികള്‍ കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും ആവര്‍ത്തിച്ചുള്ള ബലാല്‍സംഗത്തിനും വിധേയമാക്കി. സ്ത്രീത്വം അപമാനപ്പെടുത്തിയ പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നുമ ഹരജിയില്‍ ആവശ്യപ്പെട്ടു. ദൃക്സാക്ഷികളുടെ മൊഴിപോലും പരിഗണിക്കാതെയാണ് പാലക്കാട് അഡീഷല്‍ സെഷന്‍സ് കോടതി പ്രതികളെ വെറുതെവിട്ടതെന്നും ഹരജിയില്‍ ആരോപിക്കുന്നു

Update: 2019-11-12 14:15 GMT

കൊച്ചി: വാളയറിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ഇരകളുടെ മാതാവ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. 13 വയസുള്ള മകള്‍ 2017 ജനുവരി 13 നും ഒന്‍പത് വയസുള്ള ഇളയമകള്‍ 2017 മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യത്തെ കുട്ടിയുടെ മരണശേഷമുള്ള അന്വേഷണ കാലയളവിലാണ് രണ്ടാമത്തെ കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലെ പ്രതികള്‍ കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും ആവര്‍ത്തിച്ചുള്ള ബലാല്‍സംഗത്തിനും വിധേയമാക്കി. സ്ത്രീത്വം അപമാനപ്പെടുത്തിയ പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നുമ ഹരജിയില്‍ ആവശ്യപ്പെട്ടു.

ദൃക്സാക്ഷികളുടെ മൊഴിപോലും പരിഗണിക്കാതെയാണ് പാലക്കാട് അഡീഷല്‍ സെഷന്‍സ് കോടതി പ്രതികളെ വെറുതെവിട്ടതെന്നും ഹരജിയില്‍ ആരോപിക്കുന്നു. അന്വേഷണത്തില്‍ പോരായ്കളുണ്ടായിട്ടുണ്ട്. വിചാരണ കോടതി തെളിവുകള്‍ വേണ്ടവിധം പരിഗണിച്ചിച്ചിട്ടില്ലെന്നുും ഹരജിയില്‍ ആരോപിക്കുന്നു. ശരിയായ വിചാരണ നടക്കുന്നതിനു വിചാരണ കോടതി വേണ്ടവിധത്തില്‍ ഇടപെട്ടിട്ടില്ല. രാഷ്ട്രീയപാര്‍ട്ടി നേതാക്കന്‍മാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ശരിയായ കൊലപാതക കേസിലെ രക്ഷപ്പെടുത്തുന്നതിനു അന്വേഷണം സംഘം ശ്രമിച്ചുവെന്നും ഹരജിയില്‍ പറയുന്നു. പ്രത്യേക പബ്ലിക് പ്രോസിക്യുട്ടറെ നിയമിച്ചു കേസില്‍ ശരിയായ വിചാരണ നടത്തേണ്ടത് അനിവാര്യമാണെന്നും പോക്സോ നിയമ പ്രകാരം ഒരു കേസിലെ അനുമാനങ്ങള്‍ വിചാരണ കോടതി പരിഗണിച്ചിട്ടില്ലെന്നും ഹരജിയില#് ആരോപിക്കുന്നു. 

Tags:    

Similar News