വാളയാര്‍ കേസ്:രേഖകള്‍ 10 ദിവസത്തിനകം സിബി ഐക്ക് കൈമാറണമെന്ന് ഹൈക്കോടതി

കേസിന്റെ അന്വേഷണം എത്രയും പെട്ടന്ന് ഏറ്റെടുക്കണമെന്ന് സിബി ഐക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസന്വേഷണത്തിനാവശ്യമായ എല്ലാ സഹകരണങ്ങളും സിബിഐയ്ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Update: 2021-03-19 10:22 GMT

കൊച്ചി: വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച് കേസുമായി ബബന്ധപ്പെട്ട് രേഖകള്‍ പത്തുദിവസത്തിനകം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മരിച്ച പെണ്‍കുട്ടികളുടെ മാതാവ് സിബിഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസിന്റെ അന്വേഷണം എത്രയും പെട്ടന്ന് ഏറ്റെടുക്കണമെന്ന് സിബി ഐക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസന്വേഷണത്തിനാവശ്യമായ എല്ലാ സഹകരണങ്ങളും സിബിഐയ്ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Tags: