വാളയാര്‍ കേസ്: സിബിഐ അന്വേഷണത്തിനു വിട്ട വിജ്ഞാപനത്തിലെ അവ്യക്തത പരിഹരിച്ചെന്ന് സര്‍ക്കാര്‍

പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിജ്ഞാപനത്തിലെ അവ്യക്തത ചോദ്യം ചെയ്ത് ഇരകളുടെ മാതാവ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്

Update: 2021-02-04 14:04 GMT

കൊച്ചി: വാളയാര്‍ കേസ് സിബിഐ അന്വേഷണത്തിനു വിട്ട വിജ്ഞാപനത്തിലെ അവ്യക്തത പരിഹരിച്ചു പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിജ്ഞാപനത്തിലെ അവ്യക്തത ചോദ്യം ചെയ്ത് ഇരകളുടെ മാതാവ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

വിജ്ഞാപനത്തില്‍ ഒരു കുട്ടിയുടെ മണത്തെക്കുറിച്ച് മാത്രമാണുള്ളതെന്നായിരുന്നു പരാതി. ഇത് അന്വേഷണത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും അമ്മ ഹൈക്കോടതിയെ അറയിച്ചിരുന്നു. പുതുക്കിയ വിജ്ഞാപനം ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹരജി അടുത്ത 12 നു വീണ്ടും പരിഗണിക്കും.

Tags:    

Similar News