ആനക്കൊമ്പു കേസ്: മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്

ആനക്കൊമ്പു കേസ് അന്വേഷിക്കുന്നതിനു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു കലഞ്ഞൂര്‍ സ്വദേശി ജയിംസ് അഭിഭാഷകരായ എബ്രഹാം പി മീച്ചിങ്ങര, ലാലു മാത്യുസ് എന്നിവര്‍ മുഖേന നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് നോട്ടിസ് പുറപ്പെടുവിച്ചത്

Update: 2019-10-15 14:11 GMT

കൊച്ചി: ആനക്കൊമ്പു കേസില്‍ ചലച്ചിത്രതാരം മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. ആനക്കൊമ്പു കേസ് അന്വേഷിക്കുന്നതിനു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു കലഞ്ഞൂര്‍ സ്വദേശി ജയിംസ് അഭിഭാഷകരായ എബ്രഹാം പി മീച്ചിങ്ങര, ലാലു മാത്യുസ് എന്നിവര്‍ മുഖേന നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് നോട്ടിസ് പുറപ്പെടുവിച്ചത്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ്കോടിതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടിയില്‍ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടി പൗലോസ് സമര്‍പ്പിച്ച ഹരജിയും കോടതി പരിഗണിച്ചു ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസിലെ തൊണ്ടിമുതലുകള്‍ പ്രതി തന്നെ സൂക്ഷിച്ചിരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ കേസാണിതെന്നു ഹരജിഭാഗം കോടതിയില്‍ ബോധിപ്പിച്ചു. 2011ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസ്.  

Tags:    

Similar News