തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ കടത്ത്: നാലു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
ഒന്നാം പ്രതി സുനില്‍ കുമാര്‍, രണ്ടാം പ്രതി സറീന ഷാജി, നാലാം പ്രതി പി കെ റാഷിദ്, ഏഴാം പ്രതി അഡ്വ.ബിജു എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്
കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി നിയമവിരുദ്ധമായി സ്വര്‍ണം കടത്തിയെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ഒന്നാം പ്രതി സുനില്‍ കുമാര്‍, രണ്ടാം പ്രതി സറീന ഷാജി, നാലാം പ്രതി പി കെ റാഷിദ്, ഏഴാം പ്രതി അഡ്വ.ബിജു എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 35000 രൂപയുടെ ബോണ്ട്, രണ്ട് ആള് ജാമ്യം, രണ്ട് മാസത്തേക്ക് തിങ്കള്‍, വെള്ളി ദിനങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം. അതിനു ശേഷം മൂന്നു മാസത്തേക്ക് തിങ്കളാഴ്ച്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം. ജാമ്യത്തിലിറങ്ങിയാല്‍ എവിടെ താമസിക്കും എന്ന് മജിസ്ട്രേറ്റിനെ അറിയിക്കണം. തിരുവനന്തപുരം ജില്ല വിട്ടു പുറത്തു പോവരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം.