തിരുവനന്തപുരം സ്വര്‍ണം കടത്ത്: ഒരാള്‍ കൂടി പിടിയില്‍

സ്വര്‍ണകടത്ത് കേസില്‍ നേരത്തെ പിടിയിലായ അഡ്വ.എം ബിജുവുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഡിആര്‍ ഐയുടെ കണ്ടെത്തില്‍. ദുബായിലെ സ്വര്‍ണകടത്ത് സംഘത്തിലെ ഏജന്റായ സിന്ധു വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ഡി ആര്‍ ഐ വ്യക്തമാക്കി

Update: 2019-07-10 04:17 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കഴക്കൂട്ടം സ്വദേശി ഐ എസ് സിന്ധു(40)വിനെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) അറസ്റ്റ് ചെയ്തത്. സ്വര്‍ണകടത്ത് കേസില്‍ നേരത്തെ പിടിയിലായ അഡ്വ.എം ബിജുവുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഡിആര്‍ ഐയുടെ കണ്ടെത്തില്‍. ദുബായിലെ സ്വര്‍ണകടത്ത് സംഘത്തിലെ ഏജന്റായ സിന്ധു വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ഡി ആര്‍ ഐ വ്യക്തമാക്കി. സിന്ധുവിനോട് ഇന്നലെ കൊച്ചിയിലെ ഡി ആര്‍ ഐ ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. വിശദമായ ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

Tags:    

Similar News