അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒരാഴ്ചയ്ക്കകം നീക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് സര്‍ക്കാര്‍
കോടതി നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കി ജനുവരി 15 ന് ഉത്തരവ് പുറപ്പെടുവിച്ചതായും സത്യവാങ്മുലത്തില്‍ വ്യക്തമാക്കുന്നു. വീഴ്ചവരുത്തന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

കൊച്ചി: അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒരാഴ്ചയ്ക്കകം നീക്കംചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കി ജനുവരി 15 ന് ഉത്തരവ് പുറപ്പെടുവിച്ചതായും സത്യവാങ്മുലത്തില്‍ വ്യക്തമാക്കുന്നു. വീഴ്ചവരുത്തന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ് നീക്കുന്നത് തദ്ദേശസ്വയംഭരണ വകുപ്പ് നോഡല്‍ ഓഫിസര്‍മാര്‍ നീരീക്ഷിക്കും. പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, ഹോള്‍ഡിങ്ങുകള്‍ എന്നിവ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. ഗ്രാമപ്പഞ്ചായത്തുകളില്‍ 18,0943 ബോര്‍ഡുകളും മുനിസിപാലിറ്റികളില്‍ 1,29,143 ബോര്‍ഡുകളും നീക്കി. അടുത്തിടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ നീക്കിയത് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. തുടര്‍ന്ന് അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പരിപാടികള്‍ നിശ്ചയിച്ചിട്ടുള്ള ദിവസം കഴിഞ്ഞാല്‍ ഏഴുദിവസനത്തിനകം സ്ഥാപിച്ചവര്‍തന്നെ നീക്കണം. സമയപരിധിക്കുശേഷം നീക്കം ചെയ്യാത്തത് തദ്ദേശസ്ഥാപനങ്ങള്‍ നീക്കി ചെലവ് ഈടാക്കും. തിയ്യതി വ്യക്തമാക്കാത്ത ബോര്‍ഡുകള്‍ 60 ദിവസത്തിനകം നീക്കണം. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുവാദം വേണമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കേസ് കോടതി വ്യാഴാഴ്ച പരിഗണിക്കും.