യുവതി പ്രവേശനം: ശബരിമലയിലെത്തുന്ന ഭക്തരുടെ വിശ്വാസം പരിശോധിക്കാന്‍ സംവിധാനമില്ലെന്ന് സര്‍ക്കാര്‍

ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിശദമായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ആരുടെയും വിശ്വാസം പരിശോധിക്കാന്‍ സംവിധാനമില്ല. ശബരിമലയിലെത്തുന്ന ഭക്തന്‍മാരായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വിശ്വാസം പരിശോധിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Update: 2019-01-15 08:04 GMT

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിശദമായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ആരുടെയും വിശ്വാസം പരിശോധിക്കാന്‍ സംവിധാനമില്ല. ശബരിമലയിലെത്തുന്ന ഭക്തന്‍മാരായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വിശ്വാസം പരിശോധിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. റവന്യു, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സര്‍ക്കാരിന് യാതൊരുവിധ രഹസ്യ അജണ്ടയുമില്ല. സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന അജണ്ടമാത്രമാണ് സര്‍ക്കാരിനുള്ളതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഒരു രാഷ്ടീയപ്പാര്‍ട്ടിയും അവരുമായി ബന്ധപ്പെട്ട സംഘടനകളുമാണ്. സര്‍ക്കാരോ പോലിസോ യാതൊരു വിധത്തിലുള്ള പ്രകടനവും ശബരിമലയില്‍ നടത്തിയിട്ടില്ല. സമാധാനപരമായി തീര്‍ത്ഥാടനം നടത്തുന്നതിനെതിരായി ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.






Tags:    

Similar News