എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌ന പരിഹാരം: സമരഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് സിനഡ്

സമരഭീഷണികളോ ബാഹ്യസമ്മര്‍ദ്ദങ്ങളോ സിനഡിന്റെ തീരുമാനങ്ങളെ യാതൊരുവിധത്തിലും സ്വാധീനിക്കാന്‍ പാടില്ലെന്നതാണ് സിനഡിന്റെ ഐക കണ്‌ഠേനയുള്ള തീരുമാനമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് വ്യക്തമാക്കിയതായി സീറോ മലബാര്‍ സഭ മിഡിയ കമ്മീഷന്‍ അറിയിച്ചു.എറണാകുളം - അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിനഡ് ചര്‍ച്ച ചെയ്യുകയാണ്. പ്രശ്‌നപരിഹാരത്തിനുള്ള വിവിധ സാധ്യതകള്‍ സിനഡില്‍ വിലയിരുത്തപ്പെട്ടു

Update: 2019-08-20 15:12 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതിയുടെ പ്രശ്‌നങ്ങളില്‍ സിനഡില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമര രംഗത്തേയ്ക്കിറങ്ങുമെന്ന വിശ്വാസികളുടെ മുന്നറിയിപ്പിന് മറുപടിയായുമായി കര്‍ദിനാള്‍. സമരഭീഷണികളോ ബാഹ്യസമ്മര്‍ദ്ദങ്ങളോ സിനഡിന്റെ തീരുമാനങ്ങളെ യാതൊരുവിധത്തിലും സ്വാധീനിക്കാന്‍ പാടില്ലെന്നതാണ് സിനഡിന്റെ ഐക കണ്‌ഠേനയുള്ള തീരുമാനമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് വ്യക്തമാക്കിയതായി സീറോ മലബാര്‍ സഭ മിഡിയ കമ്മീഷന്‍ അറിയിച്ചു.

ദൈവഹിതപ്രകാരം തീരുമാനങ്ങളെടുക്കുവാന്‍ വിശ്വാസികള്‍ തുടര്‍ന്നും സഹകരിക്കുകയും പ്രാര്‍ത്ഥിക്കകുകയും ചെയ്യണമെന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് ആവശ്യപ്പെട്ടു.സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭാ സിനഡ് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്് തോമസില്‍ തുടരുന്നു. എറണാകുളം - അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിനഡ് ചര്‍ച്ച ചെയ്യുകയാണ്. പ്രശ്‌നപരിഹാരത്തിനുള്ള വിവിധ സാധ്യതകള്‍ സിനഡില്‍ വിലയിരുത്തപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് സഭയുടെ മീഡിയാ കമ്മിഷന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News