അധ്യാപകര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് ഹൈക്കോടതി

കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന ആരോപണം അതീവ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു

Update: 2019-06-14 02:29 GMT

കൊച്ചി: അധ്യാപകര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് ഹൈക്കോടതി. കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.ഫൈസലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന ആരോപണം അതീവ ഗുരുതരമാണ്.വിദ്യാര്‍ഥികള്‍ക്കു വേണ്ടി അധ്യാപകര്‍ പരീക്ഷ എഴുതിയത് വിദ്യാര്‍ഥികള്‍ അറിഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. അധ്യാപകന് ആള്‍മാറാട്ടത്തില്‍ വ്യക്തമായ പങ്കുണ്ടന്നും ഉത്തരക്കടലാസ് സേഫ് കസ്റ്റഡിയില്‍ സുക്ഷിക്കേണ്ട അധ്യാപകന്‍ തന്നെയാണ് രണ്ട് വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മാറ്റിയെഴുതാന്‍ മറ്റ് പ്രതികള്‍ക്ക് സൗകര്യം ഒരുക്കിയതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു . കോഴിക്കോട് നീലേശ്വരം ഫയര്‍ സെക്കന്ററി സ്‌കൂളില്‍ മൂന്നു വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരീക്ഷയുടെ ഉത്തരപേപ്പര്‍ അധ്യാപകര്‍ മാറ്റി എഴുതിയെന്നാണ് കേസ് ഫൈസലടക്കം മൂന്നു പ്രതികളാണുള്ളത്. 

Tags:    

Similar News