സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം കൂട്ടല്‍: തീരുമാനമെടുത്ത മുഴുവന്‍ സര്‍ക്കാര്‍ ഫയലുകളും ഹാജരാക്കണമെന്ന് ഹൈക്കോടതി

സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം പതിനഞ്ച് വര്‍ഷത്തില്‍ നിന്ന് ഇരുപത് വര്‍ഷമാക്കി ഉയത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത ചൂണ്ടി സ്വദേശിയായ പി ഡി മാത്യു നല്‍കിയ ഹരജിയാലാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഇടക്കാല ഉത്തരവ്

Update: 2019-05-21 03:58 GMT

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം കൂട്ടിയതിന് തീരുമാനമെടുത്ത മുഴുവന്‍ സര്‍ക്കാര്‍ ഫയലുകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം പതിനഞ്ച് വര്‍ഷത്തില്‍ നിന്ന് ഇരുപത് വര്‍ഷമാക്കി ഉയത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത ചൂണ്ടി സ്വദേശിയായ പി ഡി മാത്യു നല്‍കിയ ഹരജിയാലാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഇടക്കാല ഉത്തരവ്.

വിദഗ്ദസമിതിയുടെ പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണങ്കില്‍ ഈ റിപോര്‍ട്ടും ഹാജരാക്കണം.സര്‍ക്കാര്‍ ഫയലുകള്‍ ചൊവ്വാഴ്ച കോടതി മുമ്പാകെ സമര്‍പ്പിക്കണം. സംസ്ഥാന ഗതാഗത കമ്മീഷന്‍ന്റെ ഉത്തരവുകളും, വിദഗ്ദസമിതിയുടെ പഠന റിപോര്‍ട്ടുകളും അവഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടിപ്പിച്ചിരക്കുന്നത്. നിലവില്‍ പതിനഞ്ച് വര്‍ഷ കാലവധി പന്ത്രണ്ടായി കുറക്കണമെന്ന് വിദഗ്ദ സമിതി ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു., അഡ്വ. പി ഇ സജല്‍ ഹരജിക്കാരനുവേണ്ടി കോടതിയില്‍ ഹാജരായി 

Tags:    

Similar News