കോട്ടയത്ത് സ്വകാര്യബസ്സില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിയ്ക്ക് ഗുരുതര പരിക്ക്

Update: 2022-10-08 06:51 GMT

കോട്ടയം: സ്വകാര്യബസ്സില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. കുട്ടി വീണിട്ടും മുന്നോട്ടുനീങ്ങിയ ബസ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞപ്പോഴാണ് നിര്‍ത്തിയത്. കോട്ടയം ചിങ്ങവനത്ത പാക്കില്‍ പവര്‍ ഹൗസ് ജങ്ഷനു സമീപം ഇന്നലെ വൈകീട്ട് അഞ്ചിനാണ് സംഭവം.

സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന അഭിറാം (13) ആണ് അപകടത്തില്‍പ്പെട്ടത്. കുട്ടിയുടെ മുഖത്തും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. മറ്റൊരു സ്വകാര്യബസ്സിനെ മറികടക്കാന്‍ അമിതവേഗത്തില്‍ പോവുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

Tags: