നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട;17 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

കോഴിക്കോട് താമരശേരി ആഷിഫ് ആണ് പിടിയിലായത്. 17 ലക്ഷത്തോളം രൂപ വിലവരുന്ന 435 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്.

Update: 2020-02-25 14:00 GMT

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.യാത്രക്കാരന്‍ പിടിയില്‍. കോഴിക്കോട് താമരശേരി ആഷിഫ് ആണ് പിടിയിലായത്.

17 ലക്ഷത്തോളം രൂപ വിലവരുന്ന 435 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നുമാണ് നെടുമ്പാശേരിയില്‍ എത്തിയത്. സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

Tags:    

Similar News