പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെതിരേ പോക്‌സോ
ശാഫിയെ നാട്ടുകാര്‍ പിടികൂടി തലമുണ്ടനം ചെയ്യുകയും പുരികം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് താമരശ്ശേരി പോലിസില്‍ വിവരം അറിയിച്ചത്.
കോഴിക്കോട്: പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. പുതുപ്പാടി കുഞ്ഞുകുളം തയ്യില്‍ മുഹമ്മദ് ശാഫി(23)യെയാണ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. അര്‍ധരാത്രിയില്‍ കട്ടിപ്പാറ ഭാഗത്ത് ബൈക്കില്‍ കണ്ടെത്തിയ യുവാവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്.
ശാഫിയെ നാട്ടുകാര്‍ പിടികൂടി തലമുണ്ടനം ചെയ്യുകയും പുരികം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് താമരശ്ശേരി പോലിസില്‍ വിവരം അറിയിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലിസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.