തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍മാരുടെ നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

തസ്തികളിലെ നിയമനത്തിന് അപേക്ഷ നല്‍കിയിരുന്ന ഡോ. പി സതീശ്, ഡോ. എം പ്രിയ എന്നിവരടക്കം 10 പേര്‍ നല്‍കിയ ഹരജിയിലാണ് വിധി.സര്‍വകലാശാലയിലെ 10 അസിസ്റ്റന്റ് പ്രഫസര്‍മാരുടെ നിയമനങ്ങള്‍ കുറഞ്ഞ യോഗ്യത സംബന്ധിച്ച ചട്ടങ്ങളും സര്‍വകലാശാല നിയമവും ലംഘിച്ചാണെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. 2010ലെ യുജിസി ചട്ടങ്ങള്‍ക്കും 2013 ലെ സര്‍വ്വകലാശാല നിയമത്തിനും എതിരാണൈന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയത്

Update: 2019-11-26 14:16 GMT

കൊച്ചി : തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍മാരുടെ നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. തസ്തികളിലെ നിയമനത്തിന് അപേക്ഷ നല്‍കിയിരുന്ന ഡോ. പി സതീശ്, ഡോ. എം പ്രിയ എന്നിവരടക്കം 10 പേര്‍ നല്‍കിയ ഹരജിയിലാണ് വിധി.സര്‍വകലാശാലയിലെ 10 അസിസ്റ്റന്റ് പ്രഫസര്‍മാരുടെ നിയമനങ്ങള്‍ കുറഞ്ഞ യോഗ്യത സംബന്ധിച്ച ചട്ടങ്ങളും സര്‍വകലാശാല നിയമവും ലംഘിച്ചാണെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. 2010ലെ യുജിസി ചട്ടങ്ങള്‍ക്കും 2013 ലെ സര്‍വ്വകലാശാല നിയമത്തിനും എതിരാണൈന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയത്. കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാമെന്നതു സംബന്ധിച്ചു സര്‍വകലാശാലയ്ക്കു തീരുമാനമെടുക്കാവുന്നതാണെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി.

2016 ജൂലൈ 22നാണ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല നിയമത്തിന്റെ അടിസ്ഥാനത്തിലല്ല നിയമന നടപടി ക്രമങ്ങളെന്ന് വാദം കേട്ട കോടതി പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റിയില്‍ ഓരോ വിഷയങ്ങളിലെയും വിദഗ്ദര്‍ ഉണ്ടായില്ല. 2010ലെ യുജിസി ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല. സെലക്ഷന്‍ നടപടികള്‍ സുതാര്യവും വിശ്വാസ്യയോഗ്യവുമല്ല. അപേക്ഷകരുടെ യോഗ്യത വിലയിരുത്താന്‍ വേണ്ട രീതിയില്‍ അല്ല കമ്മിറ്റി പ്രവര്‍ത്തിച്ചത്. എസ്‌സി, എസ്ടി, ഒബിസി, ന്യൂനപക്ഷം, സ്ത്രീ, ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷ നല്‍കിയാല്‍ ആ വിഭാഗത്തില്‍ പെട്ടവരെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് വൈസ് ചാന്‍സലറോ പ്രൊവൈസ് ചാന്‍സലറോ നാമനിര്‍ദേശം ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. നിയമനങ്ങള്‍ സ്വേഛാപരവും നിയമവിരുദ്ധവും നീതികരിക്കാനാവാത്തതുമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി നിയമനം റദ്ദാക്കുകയായിരുന്നു. 

Tags:    

Similar News