മലയാള സര്‍വകലാശാല : ഭൂമി ഏറ്റടുത്തതിലെ വന്‍ അഴിമതി അന്വേഷിക്കണം :എസ്ഡിപിഐ

ഇടത് സര്‍ക്കാരിന്റെ അഴിമതി പരമ്പരയിലെ തുടര്‍ച്ചയാണ് സര്‍വ്വകലാശാലക്കായി ഭൂമി ഏറ്റടുത്തതില്‍ നടന്ന അഴിമതി.

Update: 2020-08-21 12:34 GMT

മലപ്പുറം: തിരൂരില്‍ മലയാള സര്‍വകലാശാലക്കായി ഭൂമി ഏറ്റെടുത്തതില്‍ നടന്ന വന്‍ അഴിമതി അന്വേഷിക്കണമെന്ന് എസ് .ഡി .പി .ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി .പി .എ ലത്തീഫ് ആവശ്യപ്പെട്ടു. .സര്‍വകലാശാലക്ക് വേണ്ടി സര്‍ക്കാര്‍ ഏറ്റടുത്ത 11 ഏക്കര്‍ ഭൂമിക്ക് മതിപ്പ് വില 2.2 കോടി മാത്രമേ വരു .ഈ ഭൂമിയാണ് 17.6 കോടി രൂപ നിശചയിച്ചു വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് .മാത്രമല്ല സിആര്‍ഇസെഡിലും ,ബഫര്‍ സോണിലും ഉള്‍പെട്ടതുമായ ഭൂമിയില്‍ യാതൊരുവിധ നിര്‍മാണവും സാധ്യമല്ലന്നിരിക്കെ ആരെ സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഈ ഭൂമിയിടപാട് നടത്തിയത് ? താനൂര്‍ എം എല്‍ എ യുടെ ബന്ധുക്കളുടെയും കഴിഞ്ഞ തവണ തിരൂരില്‍ ഇടതുപക്ഷസ്ഥാനാര്ഥിയായി മല്‍സരിച്ച വ്യക്തിയുടെയും അദ്ദേഹത്തിന്റെ സഹോദരങ്ങളുടെയും പേരില്‍ ഉള്ള ഭൂമി ഭീമമായ തുക നല്‍കി ഏറ്റടുത്തതില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നു എന്ന് വ്യക്തമാണ് .

ഇടത് സര്‍ക്കാരിന്റെ അഴിമതി പരമ്പരയിലെ തുടര്‍ച്ചയാണ് സര്‍വ്വകലാശാലക്കായി ഭൂമി ഏറ്റടുത്തതില്‍ നടന്ന അഴിമതി.ഏറെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന ഭൂമിയിടപാടില്‍ എതിര്‍പ്പുകള്‍ വകവെക്കാതെ ആദ്യ ഗഡു 9 കോടി രൂപ അനുവദിച്ചത് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രിയായി ശ്രി .കെ .ടി ജലീല്‍ ചുമതല ഏറ്റടുത്തതിന് ശേഷമാണ് എന്നത് വ്യക്തമാണ് .മലയാള സര്‍വകലാശാല ഭൂമിയിടപാടില്‍ നടന്ന കോടികളുടെ അഴിമതിയില്‍ മന്ത്രിക്കുള്ള പങ്കാണ് ഇത് സൂചിപ്പിക്കുന്നത് .സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളുമായുള്ള കെ .ടി ജലീലിന്റെ ബന്ധത്തിന് പിന്നാലെ റിയല്‍ എസ്റ്റേറ്റ് മാഫിയയുമായുള്ള ബന്ധവും പുറത്തുവന്നിരിക്കയാണ് .അഴിമതികേസില്‍ തുടര്‍ച്ചയായി ആരോപണവിധേയനായ മന്ത്രി കെ .ടി ജലീലന്റെ രാജി മുഖ്യമന്ത്രി ആവിശ്യപെടണമെന്നും അല്ലാത്തപക്ഷം കോടികളുടെ ഈ അഴിമതി മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും അറിവോടുകൂടിയാണ് നടന്നത് എന്ന് ഉറപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

Tags: