കേരളത്തില്‍ മതധ്രുവീകരണം ഉണ്ടായെന്ന് മന്ത്രി ഇ പി ജയരാജന്‍

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.ശബരിമലയടക്കമുള്ള വിഷയങ്ങള്‍ തിരിച്ചടിക്ക് കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണം.കേരള രാഷ്ട്രീയത്തില്‍ അത്തരത്തിലുളള സംഭവികാസമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.

Update: 2019-05-23 06:37 GMT

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മതധ്രുവീകരണം ഉണ്ടായിരിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മന്ത്രി ഇ പി ജയാരജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.ശബരിമലയടക്കമുള്ള വിഷയങ്ങള്‍ തിരിച്ചടിക്ക് കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണം.കേരള രാഷ്ട്രീയത്തില്‍ അത്തരത്തിലുളള സംഭവികാസമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട്് വിപുലമായ ഐക്യം വളര്‍ത്തിയെടുത്തുകൊണ്ട് സിപിഎം മുന്നോട്ടു പോകും.കേരളത്തില്‍ മത ധ്രുവീകരണം ഉണ്ടായി. അത് യുഡിഎഫിന് അനുകൂലമായി വന്നു.ന്യൂനപക്ഷ,ഭൂരിപക്ഷ ധ്രുവീകരണമാണോ സംഭവിച്ചിരിക്കുന്നതെന്നത് സംബന്ധിച്ച് പരിശോധിച്ച് വ്യക്തത വരുത്തേണ്ടതാണ്.സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തല്ല കേരളത്തില്‍ ഉണ്ടായിരിക്കുന്നത്.ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. അതിനു വ്യത്യസ്തമായി കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടായ മുന്നേറ്റം പരിശോധിക്കണമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി

Tags:    

Similar News