കൂടത്തായി കൊലപാതകക്കേസ്: പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോതി തള്ളി

ഭര്‍ത്താവ് റോയി തോമസിനെ ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജാമ്യം തേടിയത്. പൈശാചികമായ കൃത്യമാണ് ചെയ്തതെന്നും പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയില്ലന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി

Update: 2020-03-20 15:00 GMT

കൊച്ചി: കൂടത്തായി കൊലപാതകക്കേസുകളിലെ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഭര്‍ത്താവ് റോയി തോമസിനെ ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജാമ്യം തേടിയത്. പൈശാചികമായ കൃത്യമാണ് ചെയ്തതെന്നും പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയില്ലന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

പ്രതിക്കെതിരെ മതിയായ തെളിവുണ്ട്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി വ്യക്തമാക്കി.ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു ജോളിയുടെ വാദം. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെടുത്തെന്നും റോയിയുടെ മരണം സയനൈഡ് മുലമാണന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. 

Tags:    

Similar News