കൂടത്തായി : കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം;ജോളിയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

മുന്‍ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ടോം തോമസ്, അന്നമ്മ തോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിശദപരിശോധനയ്ക്ക് അയക്കുന്നതിന് അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

Update: 2020-03-09 14:58 GMT

കൊച്ചി: കൂട്ടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കാനായി മാറ്റി. കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. മുന്‍ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് ബി എ ആളൂര്‍ കോടതിയില്‍ ഹാജരായി. ടോം തോമസ്, അന്നമ്മ തോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിശദപരിശോധനയ്ക്ക് അയക്കുന്നതിന് അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ജോളിയുടെ കുടുംബത്തില്‍ മരണപ്പെട്ടുപോയ മറ്റാളുകളുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല.

Tags:    

Similar News