ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി

ആന്റോയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറും സിപിഎം നേതാവുമായ എസ് അനന്തഗോപന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. കേസ് നിലനില്‍ക്കില്ലെന്ന ആന്റോ ആന്റണിയുടെ വാദം കോടതി തളളി. ശബരിമല വിഷയം ഉള്‍പ്പടെ തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കിയെന്ന ഹരജിയിലെ വാദങ്ങള്‍ ഹൈക്കോടതി മുഖവിലയ്ക്കെടുത്തില്ല

Update: 2019-11-06 16:00 GMT

കൊച്ചി: പത്തനംതിട്ട ലോക്സഭാ എം പി ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി.ആന്റോയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറും സിപിഎം നേതാവുമായ എസ് അനന്തഗോപന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. കേസ് നിലനില്‍ക്കില്ലെന്ന ആന്റോ ആന്റണിയുടെ വാദം കോടതി തളളി. ശബരിമല വിഷയം ഉള്‍പ്പടെ തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കിയെന്ന ഹരജിയിലെ വാദങ്ങള്‍ ഹൈക്കോടതി മുഖവിലയ്ക്കെടുത്തില്ല.

ആന്റോയുടെ ഭാര്യ ഗ്രേസി ക്രൈസ്തവ സഭാ വേദികളില്‍ വോട്ട് തേടിയെന്നാണ് കേസ്.ആന്റോയുടെ ഭാര്യ ഗ്രേസി മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നും ഹരജിക്കാരന്‍ ആരോപിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. ഹരജി നിയമപരമായി നിലനില്‍ക്കുന്നതാണെന്നും വിചാരണ നടക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയത്. കേസ് പരിഗണിക്കുന്നത് കോടതി ഈമാസം 13ലേക്ക് മാറ്റിവച്ചു. 

Tags:    

Similar News