എരുമേലിയില്‍ പേട്ട തുള്ളല്‍: അമ്പലപ്പുഴ യോഗ സംഘങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ പോലീസിന് ഹൈക്കോടതി നിര്‍ദേശം

ശബരിമലയിലെ പ്രത്യേക സാഹചര്യത്തില്‍ പേട്ട തുള്ളല്‍ തടസപ്പെടാനും മറ്റുള്ളവര്‍ നുഴഞ്ഞു കയറാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അപ്പലപ്പഴ അയ്യപ്പ ഭക്ത സംഘം സമര്‍പ്പിച്ച ഹരജിയാണ് ദേവസ്വം ബഞ്ച് പരിഗണിച്ചത്.

Update: 2019-01-04 15:16 GMT
കൊച്ചി: എരുമേലിയില്‍ പേട്ട തുള്ളലില്‍ പങ്കെടുക്കുന്ന അമ്പലപ്പുഴ യോഗ സംഘങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ പോലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചാകണം തീരുമാനം. വിശദാംശങ്ങള്‍ അംഗങ്ങള്‍ പത്തനംതിട്ട എസ്പിക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.ശബരിമലയിലെ പ്രത്യേക സാഹചര്യത്തില്‍ പേട്ട തുള്ളല്‍ തടസപ്പെടാനും മറ്റുള്ളവര്‍ നുഴഞ്ഞു കയറാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അപ്പലപ്പഴ അയ്യപ്പ ഭക്ത സംഘം സമര്‍പ്പിച്ച ഹരജിയാണ് ദേവസ്വം ബഞ്ച് പരിഗണിച്ചത്. പേട്ട തുള്ളലിന് തടസമുണ്ടാകുന്നില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.




Tags:    

Similar News