കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

നാളെ രാവിലെ 10 ന് ലേബര്‍ കമ്മീഷന്‍ ഓഫിസില്‍ നടക്കുന്ന ചര്‍ച്ചയില്‍ തൊഴിലാളിയൂനിയനുകള്‍ പങ്കെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.

Update: 2019-01-16 09:23 GMT

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രിമുതല്‍ ആരംഭിക്കാനിരുന്ന പണിമുടക്ക് ഹൈക്കോടതി ഇടപെട്ട് തടഞ്ഞു.വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഇതിനായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റും സര്‍ക്കാരും തൊഴിലാളി യൂനിയനുകളും ചര്‍ച്ചയക്ക് തയാറാകണം. നാളെ രാവിലെ 10 ന് ലേബര്‍ കമ്മീഷന്‍ ഓഫിസില്‍ നടക്കുന്ന ചര്‍ച്ചയില്‍ തൊഴിലാളിയൂനിയനുകള്‍ പങ്കെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം സംബന്ധിച്ച ചര്‍ച്ചകളുടെ ഫലം അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി രാവിലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉച്ചക്ക് 1.45 ന് അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമരക്കാര്‍ നല്‍കിയ നോട്ടീസില്‍ അധികാരികള്‍ ഇടപെടുന്നുണ്ടെങ്കില്‍ സമരം ഉചിതമാണോയെന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കവെ കെഎസ്ആര്‍ടിസി എംഡിക്കെതിരെ ഹൈക്കോടതി വിമശനം നടത്തിയിരുന്നു.പണിമുടക്കിന് നേര്‌ത്തെ തന്നെ നോട്ടീസ് നല്‍കിയിട്ടും ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്നും കോടതി ചോദിച്ചു.തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള ബാധ്യത എംഡിക്കുണ്ടെന്നും കോടതി പറഞ്ഞു.പണിമുടക്കിനെതിരെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ എന്ന സംഘടന നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.

Tags:    

Similar News