പ്രളയ നഷ്ടപരിഹാര കേസ്: അമിക്കസ് ക്യുറി നിര്‍ദ്ദേശത്തെ എതിര്‍ത്ത് സര്‍ക്കാര്‍

പ്രളയക്കെടുതിയെ തുടര്‍ന്നുള്ള നഷ്ടപരിഹാര കേസുകള്‍ പരിഗണിക്കുന്നതിനു സ്ഥിരം ലോക് അദാലത്തിനു ചുമതല നല്‍കണമെന്ന അമിക്കസ് ക്യുറി നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിരസിച്ചു.

Update: 2019-01-23 14:22 GMT

കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്നുള്ള നഷ്ടപരിഹാര കേസുകള്‍ പരിഗണിക്കുന്നതിനു സ്ഥിരം ലോക് അദാലത്തിനു ചുമതല നല്‍കണമെന്ന അമിക്കസ് ക്യുറി നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിരസിച്ചു. കേസുകള്‍ പരിഗണിക്കുന്നതിനു റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി അധ്യക്ഷനായുള്ള സ്ഥിരം ലോക് അദാലത്ത് പരിഗണിക്കുന്നതു നല്ലതല്ലേയെന്നു കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.

സര്‍ക്കാരുമായി ആലോചിച്ച ശേഷം ഇതുസംബന്ധിച്ച വിവരം ബോധിപ്പിക്കാന്‍ 10 ദിവസത്തേ സമയം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി അല്ലെങ്കില്‍ തതുല്യമായ സംവിധാനത്തില്‍ കേസുകള്‍ പരിഗണിക്കുന്നതിനു ക്രമീകരണം നടത്തണമെന്നു പി കെ ഫിറോസ് സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രളയവുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച വിവിധ ഹരജികള്‍ 10 ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചു.


Tags: