പോലിസ് കംപ്ലയിന്റ് അതോറിറ്റി പുനസംഘടിപ്പിക്കണമെന്ന ഹരജി പിന്‍വലിച്ചു

നിയമം ചോദ്യം ചെയ്തു കോടതിയെ സമീപിക്കുമ്പോള്‍ മതിയായ കാരണങ്ങള്‍ വേണം എന്ന് കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഹരജി പിന്‍വലിച്ചു ശരിയായ നിലയില്‍ പുതിയ ഹരജി സമര്‍പ്പിക്കാന്‍ ഹരജിക്കാരന്‍ അനുമതി തേടുകയായിരുന്നു

Update: 2019-07-17 15:10 GMT

കൊച്ചി: പോലിസ് കംപ്ലയിന്റ് അതോറിറ്റി പുനസംഘടിപ്പിക്കണമെന്നും നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിമിനലുകളായെ പോലിസുകാര്‍ക്കെതിരെ നടപടിക്ക് കോടതി മേല്‍നോട്ടത്തില്‍ സമിതി വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു .നിയമം ചോദ്യം ചെയ്തു കോടതിയെ സമീപിക്കുമ്പോള്‍ മതിയായ കാരണങ്ങള്‍ വേണം എന്ന് കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഹരജിക്കാരന്‍ ഹരജി പിന്‍വലിച്ചു ശരിയായ നിലയില്‍ പുതിയ ഹരജി സമര്‍പ്പിക്കാന്‍ അനുമതി തേടുകയായിരുന്നു. പോലിസ് കംപ്ലയിന്റ് അതോറിറ്റിയുടെ നിയമനം സുപ്രീം കോടതി വിധിക്കനുസരിച്ചല്ലന്നും അതോറിറ്റി രുപീകരണത്തിന് അടിസ്ഥാനമായ പോലിസ് ആക്ടിലെ ചട്ടം 80 റദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി .ഹരജിക്കാരന് മതിയായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കാനുള്ള അവസരം അനുവദിച്ചിട്ടുണ്ട്. 

Tags:    

Similar News