ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പെയിന്റിംഗ് തൊഴിലാളി പിടിയില്‍

വെങ്ങോല തണ്ടേക്കാട് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പന്‍ചോല പാമ്പാട്ടുപാറ സ്വദേശി വിനോദ് കുമാര്‍ (41) ആണ് ആലുവ പോലിസിന്റെ പിടിയിലായത്

Update: 2022-03-17 16:46 GMT

കൊച്ചി: ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച  പെയിന്റിംഗ് തൊഴിലാളി പിടിയില്‍. വെങ്ങോല തണ്ടേക്കാട് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പന്‍ചോല പാമ്പാട്ടുപാറ സ്വദേശി വിനോദ് കുമാര്‍ (41) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ പെരുമ്പാവൂരില്‍ നിന്നുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. എസ്എച്ച്ഒ എല്‍ അനില്‍കുമാര്‍,എസ്‌ഐ എം എസ് ഷെറി, സിപിഒ മാരായ ഷിജ ജോര്‍ജ്, മാഹിന്‍ ഷാ അബൂബക്കര്‍ , മുഹമ്മദ് അമീര്‍, എച്ച് ഹാരിസ്, സി എ നിയാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News