കോളജില്‍ നിന്ന് വിനോദയാത്രക്ക് പോയ വിദ്യാര്‍ഥിനി കുഴഞ്ഞ് വീണ് മരിച്ചു
എറണാകുളം മഹാരാജാസ് കോളജ് സ്റ്റാറ്റിസ്റ്റിക്സ് രണ്ടാംവര്‍ഷ ബിരുദാനന്തര വിദ്യാര്‍ഥിനിയായ മൂവാറ്റുപുഴ നിരപ്പ് കണ്ണാടിസിറ്റി കളരിക്കല്‍ അബ്ദുല്‍സലാമിന്റെ മകള്‍ റൈസാ മോള് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ്
കൊച്ചി: കോളജില്‍ നിന്ന് വിനോദയാത്രക്ക് പോയ മൂവാറ്റുപുഴ സ്വദേശിനിയായ വിദ്യാര്‍ഥിനി കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം മഹാരാജാസ് കോളജ് സ്റ്റാറ്റിസ്റ്റിക്സ് രണ്ടാംവര്‍ഷ ബിരുദാനന്തര വിദ്യാര്‍ഥിനിയായ മൂവാറ്റുപുഴ നിരപ്പ് കണ്ണാടിസിറ്റി കളരിക്കല്‍ അബ്ദുല്‍സലാമിന്റെ മകള്‍ റൈസാ മോള് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് കോളജില്‍ നിന്നും വിദ്യാര്‍ഥികള്‍ ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ടത്. ഇന്നലെ രാവിലെ സംഘം വയനാട് എത്തി. രാവിലെ ഇടയ്ക്കല്‍ ഗുഹ സന്ദര്‍ശിച്ച ശേഷം കാരാപ്പുഴ ഡാം കാണുന്നതിന് എത്തിയപ്പോഴാണ് റൈസാ മോള് കുഴഞ്ഞ് വീണത്. അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഉടന്‍ തന്നെ മുട്ടില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.സ്ഥലത്തെത്തിയ പോലിസ് മേല്‍നടപടി സ്വീകരിച്ചു.