'സമരാഗ്നി' യാത്രയുടെ എറണാകുളം പര്യടനം ഇന്ന് അവസാനിക്കും

Update: 2024-02-20 08:21 GMT

എറണാകുളം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. മൂവാറ്റുപുഴയിലെ സമ്മേളനത്തോടെയാണ് സമാപനം. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. രണ്ടു ദിവസങ്ങളിലായാണ് എറണാകുളത്ത് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രക്ഷോഭ യാത്രയുടെ ആദ്യദിനം ആലുവയിലും മറൈന്‍ ഡ്രൈവിലുമായി രണ്ട് പൊതുസമ്മേളനങ്ങളാണ് നടന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

Tags:    

Similar News