റോഡരികിലുടെ നടന്നുപോവുകയായിരുന്ന വയോധികന്‍ കാറിടിച്ച് മരിച്ചു

വീടിനടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്നു വീട്ടിലേക്ക് നടന്നു പോവുന്നതിനിടെയാണ് അപകടം

Update: 2019-06-23 16:47 GMT
തൃശൂര്‍: റോഡരികിലുടെ നടന്നുപോവുകയായിരുന്ന വയോധികന്‍ കാറിടിച്ച് മരിച്ചു. മാള പള്ളിപ്പുറം മഠത്തിപ്പറമ്പില്‍ അന്തോണി സൈമണാ(64)ണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിനടുത്തുള്ള, സൈമണിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്നു വീട്ടിലേക്ക് നടന്നു പോവുന്നതിനിടെയാണ് അപകടം. പൊയ്യ ചെന്തുരുത്തി സ്വദേശി പടമാടന്‍ ജോസിന്റെ കെഎല്‍ 47 എച്ച് 7418 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടം വരുത്തിയത്. സൈമണെ ഇടിച്ചുവീഴ്ത്തിയ ശേഷം സമീപത്തെ മരത്തില്‍ ചെന്നിടിച്ചാണ് കാര്‍ നിന്നത്. കാറിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കേറ്റു. മാള പള്ളിപ്പുറത്ത് ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. ഭാര്യ: മേരി. മകന്‍: അരുണ്‍(സിപിഒ കൊടുങ്ങല്ലൂര്‍). മരുമകള്‍: ടിന്‍സി.




Tags:    

Similar News